വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; നായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍
വേട്ടനായ്ക്കള്‍ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വേട്ടനായ്ക്കളുടെയും വന്യമൃഗങ്ങളുടെ മാംസവും ഓണ്‍ലൈന്‍ വിപണനം നടത്തുകയും ചെയ്യുന്ന സംഘം വനം വകുപ്പിന്റെ പിടിയിലായി.
അകമ്പാടം(നിലമ്പൂര്‍): വിദേശയിനം നായ്ക്കളെ വേട്ടയാടാന്‍ പരിശീലിപ്പിച്ച് വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുകയും വേട്ടനായ്ക്കള്‍ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വേട്ടനായ്ക്കളുടെയും വന്യമൃഗങ്ങളുടെ മാംസവും ഓണ്‍ലൈന്‍ വിപണനം നടത്തുകയും ചെയ്യുന്ന സംഘം വനം വകുപ്പിന്റെ പിടിയിലായി. എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ ഓപ്പറേഷന്‍ 'ദൃശ്യം' എന്ന പേരില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം സൈബര്‍ തെളിവുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെയും കുറ്റകൃത്യത്തിന്ന് ഉപയോഗിച്ച മെബൈല്‍ ഫോണും വേട്ട പട്ടികളെയും മറ്റും പിടികൂടാന്‍ വനംവകപ്പിന്ന് സാധിച്ചത്. ഇന്ത്യന്‍ വന്യ ജീവി സംരക്ഷണ നിയമപ്രകാരവും സൈബര്‍ നിയമപ്രകാരവും ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണ്.
അകമ്പാടം നമ്പൂരിപ്പൊട്ടി ഭാഗത്ത് താമസിക്കുന്ന ദേവദാസ് ഒന്നാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു. പല വിവരങ്ങളും രഹസ്യമാക്കി വച്ച് നടത്തിയ അന്വേഷമത്തില്‍ 2019 ഡിസംബര്‍ മാസം മുതല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. തുടരന്വേഷണത്തില്‍ രണ്ട് പ്രതികളെ കൂടി പിടികൂടി റിമാന്റ് ചെയതു.
അമേരിക്കന്‍ ബുള്‍ഡോഗ്, ബുള്ളി , ഡോബര്‍മാന്‍, ലാബ്രഡോര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട വിദേശയിനം നായ്ക്കളെ വേട്ടയാടാന്‍ പരിശീലിപിച്ച് നായാട്ട് നടത്തുന്ന രീതിയാണ് പ്രതികള്‍ അവംലബിച്ചത്. ഇത്തരം നായ്ക്കളെ ബ്രീഡ് ചെയ്പ്പിച്ച് അവയുടെ കുഞ്ഞുങ്ങളെ വന്‍ തുകയ്ക്ക് ഓന്‍ലൈന്‍ വില്പന നടത്തുകയും അതോടപ്പം വന്യജീവികളുടെ മാംസം വിപണനം നടത്തുകയും ചെയ്യുന്ന വന്‍ മാഫിയയാണ് ഇതിന്റെ പിന്നില്‍ എന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ കണ്ടെത്തി.
എടവണ്ണ റെയിഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിര്‍ദേശം അനുസരിച്ച് അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ആയ പി എന്‍ സജീവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഈ കുറ്റകൃത്യം കണ്ടെത്തി തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തത്. നിലവില്‍ പത്ത് പ്രതികളാണ് കേസിലുള്ളത്. പിടിയിലായവര്‍ ഒഴികെ ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വി പി അബ്ബാസ്, പി എന്‍ ബീന, ജി അനില്‍കുമാര്‍ എന്നിവര്‍ രഹസ്യാന്വേഷണത്തിന് നേതൃത്വം നല്‍കി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ ശരത്ബാബു, പി എം ശ്രീജിത്ത്, എന്‍ പി പ്രദീപ്കുമാര്‍, കെ മനോജ്കുമാര്‍, കെ പി സുധീഷ്, കെ അശ്വതി, എം എസ് തുളസി, യു നിഷ, കെ പി സന്തോഷ്, പി പ്രകാശ്, ടി എസ് അമൃതരാജ്, കെ അസ്‌കര്‍മോന്‍, എ പി റിയാസ്, കെ സലാഹുദ്ദീന്‍, സക്കീര്‍ കാരാട്ടുചാലി, ആര്‍ എസ്സ് ശ്രീരാജ് എന്നിവര്‍ വിവിധ സംഘങ്ങളായി പിരിഞ്ഞ് രണ്ട് മാസത്തോളം നടത്തിയ രഹസ്യനിരീക്ഷണമാണ് പ്രതികളെ കുടുക്കിയത്. സിവില്‍ പോലിസ് ഓഫീസര്‍മാരായ ടി വി ജയേഷ്, വി ബൈജു, പി ഫൈസല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട്.
നിലമ്പൂര്‍ മേഖലയിലെ എല്ലാ നായാട്ട് സംഘങ്ങളെയും തെളിവുകള്‍ അടക്കം പിടികൂടാന്‍ ഈ കേസ് മൂലം കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എടവണ്ണ റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസ്.