പത്തനംതിട്ട: മലയാലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ പോലിസ് സ്‌റ്റേഷനു സമീപം നക്കര വെള്ളാവ് വീട്ടില്‍ ഹരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം തന്നെ ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതായും കണ്ടെത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി വീടിനുള്ളില്‍ തൂങ്ങിമരിച്ചെന്നാണ് പോലിസ് നിഗമനം. വ്യാഴാഴ്ച രാത്രിയാണു സംഭവം. വീട്ടുകിണറിലെ വെള്ളം കോരുന്ന കയര്‍ മുറിച്ച നിലയില്‍ കണ്ടെത്തിയ സമീപവാസി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാതായതോടെ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഹരി മദ്യാസക്തിക്കു ചികില്‍സ തേടിയിരുന്നുവെന്ന് പോലിസും അയല്‍വാസികളും വ്യക്തമാക്കി.