മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയില്ലെന്ന് പോലീസ്

നിരവധിപേര്‍ ചേര്‍ന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും സിനിമയ്ക്ക് ആകെ ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് പറയുന്നു.

Update: 2024-11-30 03:18 GMT

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്ന് പോലിസ്. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. നിരവധിപേര്‍ ചേര്‍ന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും സിനിമയ്ക്ക് ആകെ ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് പറയുന്നു.സിനിമ നിര്‍മ്മാണത്തിന്റെ ജിഎസ്ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.

ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ നല്‍കി. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ ഏഴു കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. ലാഭവിഹിതമായി 40 ശതമാനം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പാലിക്കാത്തതാണ് കേസിലെത്തിയത്.

Similar News