നാളെ ഹൈഡ്രജന്‍ ബോംബ്: ഫഡ്‌നാവിസിന് മുന്നറിയിപ്പുമായി നവാബ് മാലിക്

മാലിക്കിനെതിരേ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് നാളെ ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമെന്ന് നവാബ് മാലിക് വ്യക്തമാക്കിയത്.

Update: 2021-11-09 14:20 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേ സത്യത്തിന്റെ ബോംബിടുമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധോലോക ബന്ധങ്ങള്‍ തുറന്നു കാട്ടുമെന്നും മുന്നറിയിപ്പ് നല്‍കി മന്ത്രി നവാബ് മാലിക്. മാലിക്കിനെതിരേ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് നാളെ ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുമെന്ന് നവാബ് മാലിക് വ്യക്തമാക്കിയത്.

നാളെ ഫഡ്‌നാവിസിനെതിരേ ഒരു ഹൈഡ്രജന്‍ ബോംബിടും. തനിക്ക് മുംബൈ ആക്രമണ കേസിലെ പ്രതികളുമായും അധോലോകവുമായും ബന്ധമുണ്ടെന്നാണ് അവര്‍ പറയുന്നത്. തന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിച്ചും തന്റെ പ്രതിഛായ മോശമാക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ കുറ്റവാളികളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഇടപാടുകള്‍ നടത്തിയെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആരോപണം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ബിനാമിയായ സലീം പട്ടേല്‍, ബോംബെ സ്‌ഫോടനക്കേസിലെ കുറ്റവാളികളിലൊരാളായ ബാദുഷാ ഖാന്‍ എന്നിവരില്‍ നിന്ന് 2005ല്‍ നവാബ് മാലിക്കും കുടുംബവും 2.8 എക്കര്‍ സ്ഥലം വാങ്ങിയെന്നാണ് ഫഡ്‌നാവിസിന്റെ ആരോപണം.

നവാബ് മാലിക്കിന്റെ ഇത്തരത്തിലുള്ള അഞ്ച് ഇടപാടുകളുടെ രേഖകള്‍ തന്റെ കൈയിലുണ്ടെന്ന് ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. അധികൃതര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറും. അധോലോകവുമായി ബന്ധമുള്ളവരുമായാണ് നാല് ഇടപാടുകള്‍ നടന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനും വിവരങ്ങള്‍ നല്‍കുമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

Tags:    

Similar News