എഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

ജില്ലാ കലക്ടറെ ക്രൂശിക്കരുതെന്ന് അസോസിയേഷന്റെ പ്രസ്താവന പറയുന്നു.

Update: 2024-11-05 16:43 GMT
എഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. മരണത്തില്‍ ജില്ലാ കലക്ടറെ ക്രൂശിക്കരുതെന്ന് അസോസിയേഷന്റെ പ്രസ്താവന പറയുന്നു. കലക്ടര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്റെ പിന്തുണ.

സംഭവമുണ്ടായതു മുതല്‍ കളക്ടര്‍ക്കെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പി പി ദിവ്യ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ എന്തുകൊണ്ട് കലക്ടര്‍ ഇടപെട്ടില്ല, നവീന്‍ ബാബുവിനെ എന്തുകൊണ്ട് കലക്ടര്‍ ആശ്വസിപ്പിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

Tags:    

Similar News