ഗസയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ആകെ മരണം 180

Update: 2024-01-09 06:15 GMT
ഗസയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ആകെ മരണം 180

ഗസാ സിറ്റി: ഗസ മുനമ്പില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സേന അറിയിച്ചു. ഇതോടെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 180 ആയി ഉയര്‍ന്നു. നാലുപേരുടെയും പേരുവിവരങ്ങള്‍ ഐഡിഫ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പരിക്കേറ്റവരെ ചികില്‍സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News