ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; എട്ടാം ക്ലാസുകാരനെതിരേ കേസ്

Update: 2025-01-30 12:03 GMT
ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; എട്ടാം ക്ലാസുകാരനെതിരേ കേസ്

ഇടുക്കി: കട്ടപ്പനയില്‍ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ എട്ടാം ക്ലാസുകാരനായ ആണ്‍കുട്ടിക്കെതിരേ കേസെടുത്തു. പതിനാലു വയസുള്ള എട്ടാം ക്ലാസുകാരനില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. എട്ടാം ക്ലാസുകാരന്‍ പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുകയാണെന്ന് പോലിസ് പറഞ്ഞു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ ആണ്‍കുട്ടിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്.

Similar News