'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്...'

Update: 2024-07-31 15:09 GMT

മേപ്പാടി: ദുരന്തമുഖത്ത് കേരളം എല്ലായ്‌പ്പോഴും ഒറ്റക്കെട്ടായിരുന്നു. മഹാപ്രളയത്തെയും കൊവിഡിനെയുമെല്ലാം കേരളമെന്ന കൊച്ചുദേശം അതിജയിച്ചതും അതുകൊണ്ടായിരുന്നു. ഇപ്പോഴിതാ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഭൂമിയിലേക്കുള്ള സഹായഹസ്തത്തിലും അതേ മാതൃകയാണ് കാട്ടുന്നത്. വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും നാണയത്തുട്ടുകളും മാത്രമല്ല, ഭാര്യയുടെ മുലപ്പാല്‍ പോലും നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുക്കുകയാണ് ഒരു പൊതുപ്രവര്‍ത്തകന്‍. 'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്' എന്നായിരുന്നു പൊതുപ്രവര്‍ത്തകന്‍ വാട്‌സ് ആപിലൂടെ സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചത്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃകയില്‍ ഒന്നുമാത്രമാണ് ഇതെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് വൈറലാവുകയാണ്. പലരും അദ്ദേഹത്തിന്റെ പേര് മറച്ച് സന്ദേശം സാമൂഹി മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ചേര്‍ത്തുപിടിക്കലിന്റെ ഇത്തരം മാതൃകകള്‍ നമുക്ക് മുമ്പില്‍ വരുമ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കുമെന്നാണ് പലരും കമ്മന്റിടുന്നത്. ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നിടത്തോളം ഒരു ദുരന്തത്തിനും നമ്മെ തോല്‍പിക്കാനാവില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

Tags:    

Similar News