സമ്മതമാണെങ്കില്‍ ജോലി തരാം; കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകന്‍

Update: 2024-06-07 11:58 GMT
സമ്മതമാണെങ്കില്‍ ജോലി തരാം; കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകന്‍

മുംബൈ: നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദഡ്ലാനി. തന്റെ ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ച പോസ്റ്റിലാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

''ഞാന്‍ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോക്ഷത്തെ കുറിച്ച് എനിക്ക് മനസിലാകും. അവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുക്കുകയാണെങ്കില്‍, അവര്‍ സ്വീകരിക്കുമെങ്കില്‍ ഞാന്‍ ജോലി നല്‍കും. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍'' എന്നാണ് വിശാല്‍ ദഡ്ലാനി കുറിച്ചത്.

അതേസമയം, കങ്കണയെ അടിച്ച കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുല്‍വീന്ദര്‍ കൗറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഇന്നലെ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ കങ്കണയെ അടിച്ചത്.




Tags:    

Similar News