അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

Update: 2024-01-31 13:06 GMT

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധനവ് ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയത്. 2020 ജനുവരിയില്‍ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Similar News