മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം

സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി ഇതു വരെയും പ്രതികരിച്ചിട്ടില്ല

Update: 2024-11-19 01:34 GMT

ന്യൂഡൽഹി: മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും, മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.

സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി ഇതു വരെയും പ്രതികരിച്ചിട്ടില്ല. എ ഷാക്ക് മുന്നിലും തടസങ്ങൾ മാത്രമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.  സാഹചര്യം നിയന്ത്രിക്കുന്നിലെ സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് രാജിക്ക് കാരണമെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാംഗ്മ തുറന്നടിച്ചു. എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജിരിബാമിലെ 8 പ്രധാന ജില്ലാ നേതാക്കള്‍ രാജിവെച്ചതും ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

Tags:    

Similar News