യുപിയിലെ ജില്ലാ ആശുപത്രിയില്‍ സ്‌ട്രെച്ചര്‍ നല്‍കിയില്ല; രോഗിയായ അമ്മയെ തോളിലേറ്റി മകന്‍ (വീഡിയോ)
ഉത്തര്‍പ്രദേശിലെ ആരോഗ്യ രംഗം പൂര്‍ണ പരാജയമാണെന്ന് തെളിയിച്ച് കൊണ്ട് വീണ്ടും ദാരുണമായ ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ ആശുപത്രി അധികൃതര്‍ സ്‌ട്രെച്ചന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം മകന്‍ തോളിലേറ്റി നടക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ആരോഗ്യ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ച്ചായായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിയോറിയ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Look at the merits of Modi Yogi double engine government, old mother is dying but stretchers are not being given from the hospital. This situation is of Deoria in Uttar Pradesh. pic.twitter.com/gD546AEmEi
— The Muslim News (@TheMuslimNewss) August 26, 2022
ഇതില്‍ ഒരു മകന്‍ തന്റെ പ്രായമായ അമ്മയെ തോളിലേറ്റി നടക്കുന്നു. ഇതോടൊപ്പം ആശുപത്രിയിലെ ക്രമക്കേടിന്റെ യാഥാര്‍ത്ഥ്യവും വിളിച്ചുപറയുകയാണ്. രോഗിയായ അമ്മയെ കൊണ്ടുപോകാന്‍ സഹായം അഭ്യര്‍ഥിച്ചിട്ടും സ്‌ട്രെച്ചര്‍ നല്‍കിയില്ലെന്നാണ് യുവാവ് പറയുന്നത്.
രണ്ട് സ്‌ട്രെച്ചറുകള്‍ കാലിയായെങ്കിലും ഒരു സ്‌ട്രെച്ചര്‍ പോലും നല്‍കുന്നില്ല. അമ്മ മരിക്കാന്‍ പോകുന്നു, പക്ഷേ സ്‌ട്രെച്ചര്‍ നല്‍കുന്നില്ല. അവരുടെ അവസ്ഥ നോക്കൂ'. യുവാവ് പറയുന്നു.