ജമ്മുകശ്മീരില്‍ അധികമായി വിന്യസിച്ച സേന തങ്ങുന്നത് കല്ല്യാണ മണ്ഡപങ്ങളില്‍: പ്രതിഷേധം ശക്തമായതോടെ ഒഴിഞ്ഞ് പോകുന്നു

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈമാസം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് താഴ് വരയിലെ സുരക്ഷാ സൈനികരുടെ സാനിധ്യം വര്‍ദ്ധിപ്പിച്ചത്

Update: 2021-11-08 18:34 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അധികമായി വിന്യസിച്ച സിആര്‍പിഎഫ് സേന തങ്ങുന്നത് കല്ല്യാണ മണ്ഡപങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളിലും. അസൗകര്യങ്ങളും ജനങ്ങളുടെ പ്രതിഷേധവും ശക്തമായതോടെ ഇവരെ മാറ്റിപ്പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈമാസം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് താഴ് വരയിലെ സുരക്ഷാ സൈനികരുടെ സാനിധ്യം വര്‍ദ്ധിപ്പിച്ചത്.


5000 അര്‍ധസൈനികരെയാണ് ഈയിടെ വിന്യസിച്ചത്. 2019ല്‍ കശഅമീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്റെഭാഗമായി 70000 സൈനികരടങ്ങുന്ന 700 യൂനിറ്റ് അര്‍ധ സൈനിക വിഭാഗത്തെ താഴ്വരയിലേക്ക് നിയോഗിച്ചിരുന്നു. അതു കൂടാതെയാണ് കഴിഞ്ഞ മാസം 5000 അര്‍ധ സൈനികരെക്കൂടി വിന്യസിച്ചത്.


കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിന് മുന്നേതന്നെ ശ്രീനഗര്‍ നഗരത്തില്‍ മാത്രം 26000 സുരക്ഷാ സൈനികരാണ് നിലയുറപ്പിച്ചിരുന്നത്. ഭരണഘടനയുടെ 370ാം അനേച്ഛേദ പ്രകാരം കശ്മീരിനുണ്ടായിരുന്ന സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതില്‍ പിന്നെ സുരക്ഷാ സൈനികരുടെ വലയത്തിലാണ്. ബിഎസ്എഫിന്റെയും ജമ്മുകശ്മീര്‍ പോലിസുകാരുടെയും എണ്ണത്തിന് പുറമേയാണിത്. ഈയിടെ സൈനികര്‍ക്കു നേരെയുള്ള സായുധരുടെ ആക്രമണവും വര്‍ദ്ധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം കനക്കുന്നുമുണ്ട്. യന്റര്‍ നെറ്റ്,മൊബൈല്‍ ഫോണ്‍ സൗകര്യങ്ങളടക്കം ഒരുവര്‍ഷത്തോളം നിര്‍ത്തലാക്കിയാണ് താഴ് വരയില്‍ സമാധാനം നിലനിര്‍ത്തിയത്.


കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ടിറ്ററില്‍ പ്രതിഷേധിച്ചു. താന്‍ ഭരിച്ചിരുന്ന സമയത്ത് കല്ല്യാണ മുണ്ഡപങ്ങളും, കമ്മ്യൂണിറ്റി സെന്ററുകളും നിര്‍മ്മിച്ചു. ക്രമസമാധാനം സ്ഥാപിച്ച് ബങ്കറുകള്‍ ഒഴിവാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കല്ല്യാണ മുണ്ഡപങ്ങളും, കമ്മ്യൂണിറ്റി സെന്ററുകളും ബങ്കറുകളാക്കി മാറഅറിയിരിക്കുകയാണ്. എന്ത് സുരക്ഷയാണ് ഇവിടെ കൊണ്ടുവന്നത് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ പ്രതിഷേധവും രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തതോടെ സൈനികരെ പാര്‍പ്പിച്ച ഇടങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റി വിന്യസിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News