'ദൈവത്തിന്റെ നാമത്തില്‍... ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ'; റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് മാര്‍പാപ്പ

Update: 2022-03-13 14:03 GMT

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ വീണ്ടും ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തെ ഓര്‍ത്തെങ്കിലും ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കുക. ബോംബ് ഇടുന്നതും ആക്രമണങ്ങളും നിര്‍ത്തുക അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ ബലിയര്‍പ്പണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ നാമത്തില്‍ ആവശ്യപ്പെടുകയാണ്, ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ.... കുട്ടികളുടെ ആശുപത്രികള്‍ക്കും സിവിലിയന്‍മാര്‍ക്കും നേരെയുള്ള ബോംബാക്രമണം അപരിഷ്‌കൃതമാണ്. ഇതിന് സാധുവായ കാരണങ്ങളൊന്നുമില്ല. ഇത് നിഷ്ഠൂരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. യുഉക്രേനിയന്‍ നഗരങ്ങള്‍ സെമിത്തേരികളായി ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ 18ാം ദിവസവും റഷ്യന്‍ സേന യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. ഞായറാഴ്ച ലിവിവിലെ ഉക്രേനിയന്‍ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News