രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു; ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ഗുരുതരം, 24 മണിക്കൂറിനിടെ പൊലിഞ്ഞത് 62 ജീവന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 3561 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ക്ക് ഈ സമയംകൊണ്ട് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. 52952 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3561 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ക്ക് ഈ സമയംകൊണ്ട് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് മരിച്ചവരില്‍ ഏറെയും. 62 പേര്‍ക്കാണ് ഇവിടെങ്ങളില്‍ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്.
ഇതുവരെ 1783 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 35902 പേരാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 15266 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ 1084 പേരാണ് രോഗമുക്തി നേടിയതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17,000ലേക്ക് അടുക്കുന്നു. 16758 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1233 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 275 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 34 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
തൊട്ടുപിന്നിലുള്ളത് ഗുജറാത്താണ്.
6625പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 380 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 119 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 28 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5532 ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 428 പേരിലാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 74പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.