ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 87 പേരാണ് ഇന്നലെ രോഗം കാരണം മരണമടഞ്ഞത്. 15,858 പേര്‍ ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,08,80,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,05,89,230 പേര്‍ രോഗമുക്തരായി. 1,55,447 പേര്‍ മരണമടഞ്ഞു. നിലവില്‍ 1,35,926 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 75,05,010 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.