ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണ്‍സൂണിന് ഇത്തവണ കുറവുവരില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ്. സാധാരണ ഇന്ത്യയില്‍ ലഭിക്കുന്ന മഴ പെയ്യാനാണ് 50 ശതമാനവും സാധ്യത. ചിലപ്പോള്‍ മാത്രമേ മഴക്കെടുതികള്‍ക്ക് സാധ്യതയുള്ളുവെന്നും സ്‌കൈമെറ്റ് അറിയിച്ചു. മണ്‍സൂണിലാണ് ഇന്ത്യയില്‍ ലഭിക്കേണ്ട 70ശതമാനം മഴയും പെയ്യുന്നത്.