തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കള്ള കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ടും തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.