കരസേനാ മേധാവിയുടെ ഗള്‍ഫ് പര്യടനം തുടങ്ങി; ആറു ദിവസത്തെ സന്ദര്‍ശനം യുഎഇയിലും സൗദിയിലും

ഒരു ഇന്ത്യന്‍ സൈനിക മേധാവി ആദ്യമായിട്ടാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.

Update: 2020-12-09 05:59 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനേയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. പ്രതിരോധവും ദേശ സുരക്ഷയും സംബന്ധിച്ച് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. ഒരു ഇന്ത്യന്‍ സൈനിക മേധാവി ആദ്യമായിട്ടാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.

14ാം തീയതി വരെയാണ് ഗള്‍ഫ് പര്യടനം. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സാധാരണ നിലയിലാക്കുകയും ഇറാന്‍ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സൈനികമേധാവിയുടെ സന്ദര്‍ശനം.

ഇരുരാജ്യങ്ങളുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ജനറല്‍ നരവനേ കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയില്‍ 13,14 ദിവസങ്ങളില്‍ തങ്ങുന്ന നരവനേ റോയല്‍ സൗദി ലാന്റ് ഫോഴ്‌സ്, സംയുക്ത സേനാ ആസ്ഥാനം, കിംഗ് അബ്ദുള്‍ സൈനിക അക്കാദമി എന്നിവ സന്ദര്‍ശിക്കും. ഒപ്പം ദേശീയ പ്രതിരോധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായും സംവദിക്കും.

Tags:    

Similar News