ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറുടെ മൃതദേഹം സ്യൂട്‌കെയ്‌സിനുള്ളില്‍ കണ്ടെത്തി
ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്‌കെയ്‌സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 32കാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട കാറിനകത്ത് സ്യൂട്‌കെയ്‌സിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്.സിഡ്‌നിയുടെ കിഴക്കന്‍ മേഖലയിലാണ് കാര്‍ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലിസ് പറഞ്ഞു.
ഞായറാഴ്ച മുതല്‍ പ്രീതി റെഡ്ഡിയെ കാണാതായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലിസ് പറയുന്നു. ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്‌കെയ്‌സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഇവിടെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെ 11ന് ഇവര്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുകയും ഉടന്‍ വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.
അതേസമയം, പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ന്യൂ സൗത്ത് വെയില്‍സ് പോലിസ് അറിയിച്ചു.