ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

പോലിസ് ആസ്ഥാനത്തേക്ക് പീഡനക്കേസ് പ്രതിയെ അറ്റാച്ച് ചെയ്യുന്നതില്‍ വിമര്‍ശനമുണ്ടായതോടെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാട്ടാക്കട ഡിവൈഎസ്പി ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനും ശുപാര്‍ശയുണ്ട്.

Update: 2022-03-24 03:23 GMT

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മലയിന്‍കീഴ് സിഐ എ വി സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. സൈജുവിനെതിരേ കേസെടുത്തെങ്കിലും പോലിസ് ആസ്ഥാനത്തേക്ക് അറ്റാച്ച് ചെയ്ത് ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കിയിരുന്നു. പോലിസ് ആസ്ഥാനത്തേക്ക് പീഡനക്കേസ് പ്രതിയെ അറ്റാച്ച് ചെയ്യുന്നതില്‍ വിമര്‍ശനമുണ്ടായതോടെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാട്ടാക്കട ഡിവൈഎസ്പി ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനും ശുപാര്‍ശയുണ്ട്.

വിവാഹവാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുറെ പരാതി. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളില്‍ പരാതിക്കാരിയുടെ വീട്ടില്‍ സൈജു വന്നിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന സൈജുവിന്റെ ഭാര്യയുടെ പരാതിയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ കേസെടുക്കാനും നീക്കമുണ്ട്.

സിഐ എ വി സൈജു കേസില്‍ പ്രതിയാണെന്നും പോലിസ് ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കം ലംഘിച്ചെന്നുമാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യാ ഗോപിനാഥ് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി. നടപടിയില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. ക്രിമിനലുകളുമായി സിഐയ്ക്ക് ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് ഡോക്ടര്‍ പറയുന്നത്.


Tags:    

Similar News