ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് തടവ് ശിക്ഷ
39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ മാസം എഡിന്‍ബര്‍ഗിലെ ഹൈക്കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ലണ്ടന്‍: മൂന്ന് വര്‍ഷം മുമ്പ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ജൂറിമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരു ഇന്ത്യന്‍ വംശജനായ ഡോക്ടറെ സ്‌കോട്ടിഷ് കോടതി ബുധനാഴ്ച നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ മാസം എഡിന്‍ബര്‍ഗിലെ ഹൈക്കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. വിവാഹിതനായ മനേഷ് ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട സ്ത്രീയോടാണ് ലൈംഗികാതിക്രമം കാണിച്ചത്. മൈക്ക് എന്ന പേരില്‍ അകൗണ്ട് തുടങ്ങുകയും യുവതിയെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. 2018ല്‍ സ്‌റ്റെര്‍ലിംഗിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
ആക്രമണം നേരിട്ട പെണ്‍കുട്ടി താന്‍ നേരിട്ട ആക്രമണം സധൈര്യം തുറന്നുപറഞ്ഞുവെന്നും ഈ വിധിയോടെ അവള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കുമെന്ന് കരുതുന്നതായും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സ്‌കോട്ട്‌ലന്റ് പോലിസിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഫോര്‍ബ്‌സ് വില്‍സണ്‍ പറഞ്ഞു. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കുള്ള താക്കീതാണ് മനേഷിനുളള ശിക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിന്‍ബര്‍ഗില്‍ താമസിക്കുന്ന മനേഷ് മൂന്ന് കുട്ടികളുടെ പിതാവാണ്. ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണെന്നായിരുന്നു മനേഷിന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിയ കോടതി ഇയാളെ നാല് വര്‍ഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. മാത്രമല്ല ഇയാളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും മനേഷിനെ ചേര്‍ത്തിട്ടുണ്ട്.