പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രിയുടെ ബിഷ്‌ക്കെക്ക് യാത്ര
ബിഷ്‌ക്കെക്കിലേക്ക് പോവാന്‍ മോദിക്ക് ഇളവ് നല്‍കാമെന്ന് പാക് വാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ഷാങ്ഹായി ഉച്ചകോടിക്കായുള്ള ബിഷ്‌ക്കെക്ക് യാത്രയില്‍ പാകിസ്താനു മുകളൂലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്‌ക്കെക്കിലേക്ക് പോവാന്‍ മോദിക്ക് ഇളവ് നല്‍കാമെന്ന് പാക് വാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.
ഡല്‍ഹിയില്‍നിന്ന് പാകിസ്താന്‍ വഴി ബിഷ്‌ക്കെക്കില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താം. എന്നാല്‍, എന്നാല്‍ ഒമാന്‍ ഇറാന്‍ വഴി ഏഴു മണിക്കൂര്‍ എടുത്താണ് മോദി ബിഷ്‌ക്കെക്കില്‍ എത്തിയത്. പാകിസ്താനു മുകളിലൂടെയുള്ള യാത്രയ്ക്ക് ഇളവ് ചോദിച്ചത് വിവാദമായതോടെയാണ് മോദി ഒമാന്‍ വഴി പോകാന്‍ തീരുമാനിച്ചത്.
അതേസമയം, ബിഷ്‌ക്കെക്കില്‍ മോദി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ന് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നടത്തുന്ന അത്താഴ വിരുന്നില്‍ ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി 45 മിനിറ്റ് ചര്‍ച്ച മോദി നിശ്ചയിച്ചിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിനെയും മോദി കാണും.