പാക് വ്യോമമേഖല ഉപയോഗിക്കാന്‍ നരേന്ദ്ര മോദിക്ക് അനുമതി

Update: 2021-09-22 11:21 GMT

ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അംബ്ലിയില്‍ പങ്കെടുക്കുന്നതിന് വാഷിങ്ടണിലേക്ക് പോകുന്നതിന് തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കാന്‍ പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അനുമതി നല്‍കി. പാകിസ്താന്റെ മുന്‍ നിലപാടില്‍ നിന്നുള്ള പൂര്‍ണ വിച്ഛേദമാണ് ഇത്. 

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ ശേഷം പാകിസ്താന്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും മോദിക്കും രാഷ്ട്രപതി രാം നാഥ് കൊവിന്ദിനും അനുമതി നിഷേധിച്ചിരുന്നു.

യുഎസ്സിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവര്‍, വിദേശമന്ത്രാലയം സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിങ്കഌ മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും കൂടെയുണ്ട്. പ്രധാനമന്ത്രിയുടെ യുഎസ്, ജര്‍മനി സന്ദര്‍ശന സമയത്തും രാഷ്ട്രപതിയുടെ ഐസ്‌ലന്റ് സന്ദര്‍ശന സമയത്തും ഇസ് ലാമാബാദ് അനുമതി നിഷേധിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ യാത്രക്ക് അനുമതി ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താന്‍ സര്‍ക്കാരിനോട് ഇന്ത്യ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് പാകിസ്താന്‍ നിലപാട് മാറ്റിയത്.

ശ്രീലങ്കയിലേക്കുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യാത്രയ്ക്ക് ഇന്ത്യ നേരത്തെ അനുമതി നല്‍കിയിരുന്നു.

ജമ്മു കശ്മീരിലെ ഇന്ത്യയുടെ നിലപാടും മനോഭാവവും ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചിരുന്നത്. ഇക്കാര്യം അവര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും അറിയിച്ചിരുന്നു. ഈ നീക്കത്തില്‍ പാകിസ്താനെതിരേ ഇന്ത്യ അന്താരാഷ്ട്ര സിവില്‍ ആവിയേഷന്‍ അസോസിയേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

അഫ്ഗാന്റെ വ്യോമമേഖല ഉപയോഗിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News