എന്‍ആര്‍സി: ഇന്ത്യന്‍ പൗരന്മാര്‍ പുറത്തും പരദേശികള്‍ അകത്തുമായെന്ന് തരുണ്‍ ഗോഗോയ്

ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോയി. ബംഗാളി ഹിന്ദുക്കളാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ അധികവുമെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-08-31 15:39 GMT

ഗുവാഹത്തി: സര്‍ക്കാര്‍ പുറത്തുവിട്ട അന്തിമ പൗരത്വ രജിസ്റ്ററില്‍ ഇന്ത്യന്‍ പൗരന്മാര്‍ പുറത്തും പരദേശികള്‍ അകത്തുമായ സ്ഥിതിയാണെന്ന് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോയി. ബംഗാളി ഹിന്ദുക്കളാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ അധികവുമെന്ന് അദ്ദേഹം പറഞ്ഞു.

എന്താണ് ദേശീയ പൗരത്വ രജിസ്റ്ററില്‍ സംഭവിച്ചതെന്ന് ബിജെപി വ്യക്തമാക്കണമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. 19 ലക്ഷം പേരെയാണ് അസം പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ നിന്നു പുറത്താക്കിയിട്ടുള്ളത്. അതേസമയം, അപ്പീല്‍ നല്‍കാന്‍ 120 ദിവസം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.നേരത്തെ അറുപത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി സംസ്ഥാനത്തെ നിയമവിരുദ്ധ താമസക്കാരെ നീക്കം ചെയ്യാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അസമിലെ മുതിര്‍ന്ന നേതാവും ബിജെപി മന്ത്രിയുമായ ഹിമന്ത ശര്‍മയും രംഗത്തുണ്ട്. ഹിന്ദുക്കളെ മനപ്പൂര്‍വ്വം രാജ്യത്തു നിന്നും ഓടിക്കുന്നതാണ് ഇപ്പോഴത്തെ പട്ടികയെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ രൂപത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ നിരവധി ഇന്ത്യന്‍ പൗരന്മാരും രാജ്യത്തിനു പുറത്താകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News