തൂഫാനുല്‍ അഖ്‌സയുടെ ആസൂത്രണം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്; യുദ്ധമുഖത്ത് യഹ്‌യാ സിന്‍വാര്‍ (വീഡിയോ)

Update: 2025-01-25 01:27 GMT

ഗസ സിറ്റി: ഹമാസ് തൂഫാനുല്‍ അഖ്‌സ ആസൂത്രണം ചെയ്യുന്ന വീഡിയോ പുറത്ത്. 2023 ഒക്ടോബര്‍ ഏഴിലെ സൈനികനടപടി ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് അല്‍ജസീറ അറബിക് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.

തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം ഹമാസ് സൈനികനേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. രക്തസാക്ഷി യഹ്‌യാ സിന്‍വാര്‍, അല്‍ ഖസം ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ് എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം.

''നാം ചരിത്രത്തിന്റെ ഗതി മാറ്റണം.''-എന്ന് മുഹമ്മദ് ദെയ്ഫ് പറയുന്നത് കേള്‍ക്കാം. തൂഫാനുല്‍ അഖ്‌സ നടത്തേണ്ട സമയം 2023 ഒക്ടോബര്‍ ഏഴിന് രാവിലെ 6.30നാണെന്ന് ഒക്ടോബര്‍ അഞ്ചിന് ദെയ്ഫ് ഉത്തരവിടുന്നുണ്ട്.

അധിനിവേശകാലത്ത് റഫാ പ്രദേശത്തും മറ്റും യഹ്‌യാ സിന്‍വാര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റഫയിലെ അല്‍ഖസ്സം ബറ്റാലിയന്‍ കമാന്‍ഡര്‍ മഹ്മൂദ് ഹംദാനുമായി സിന്‍വാര്‍ കൂടിക്കാഴ്ച്ച നടത്തുന്നത് വീഡിയോവില്‍ കാണാം. കൂടാതെ യുദ്ധമുഖത്ത് ഇസ്രായേലി സൈന്യത്തിന്റെ തകര്‍ന്ന ടാങ്ക് സിന്‍വാര്‍ പരിശോധിക്കുന്നതും കാണാം.

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 56 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ(arabic) യൂട്യൂബില്‍ കാണാം. watch on youtube ല്‍ ക്ലിക്ക് ചെയ്യുക


Full View
Tags:    

Similar News