രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളിലൊരാള്‍ കൊച്ചിയില്‍ പിടിയില്‍
2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചുവരെ 1473 കോടി വില വരുന്ന 4522 കിലോ സ്വര്‍ണം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയെന്ന ഡിആര്‍ ഐ കണ്ടെത്തിയ കേസില്‍ ഉള്‍പ്പെടുന്ന സംഘത്തിലെ സിറാജ് ആണ് മുബൈയില്‍ നിന്നെത്തിയ ഡിആര്‍ ഐ സംഘത്തിന്റെ പിടിയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട് 16 പേര്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട് പ്രധാനിയാണ് സിറാജ് എന്നാണ് ഡിആര്‍ ഐയുടെ കണ്ടെത്തല്‍. സിറാജിനെ എളമക്കരയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
കൊച്ചി: രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളിലൊരാള്‍ കൊച്ചിയില്‍ പിടിയില്‍.2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചുവരെ 1473 കോടി വില വരുന്ന 4522 കിലോ സ്വര്‍ണം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയെന്ന ഡിആര്‍ ഐ കണ്ടെത്തിയ കേസില്‍ ഉള്‍പ്പെടുന്ന സംഘത്തിലെ സിറാജ് ആണ് മുബൈയില്‍ നിന്നെത്തിയ ഡിആര്‍ ഐ സംഘത്തിന്റെ പിടിയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട് 16 പേര്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട് പ്രധാനിയാണ് സിറാജ് എന്നാണ് ഡിആര്‍ ഐയുടെ കണ്ടെത്തല്‍. സിറാജിനെ എളമക്കരയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. കേസില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ സിറാജ് വിദേശത്തേയ്ക്ക് കടന്നിരുന്നു.
അടുത്തിടെ ഇയാള്‍ തിരിച്ചെത്തിയതായി മനസിലാക്കിയാണ് മുബൈയില്‍ നി്ന്നുള്ള ഡിആര്‍ ഐ സംഘം എറണാകുളത്തെത്തിയത്.കേസില്‍ നേരത്തെ 185 കിലോ സ്വര്‍ണവുമായി പിടിയിലായ നിസാര്‍ അലിയുടെ സുഹൃത്താണ് സിറാജ് എന്ന് ഡിആര്‍ ഐ പറയുന്നു.നിസാര്‍ അലിയുടെ അറസ്റ്റോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണകടത്ത് സംഘത്തെക്കുറിച്ച് ഡിആര്‍ ഐക്ക് വിവരം ലഭിക്കുന്നത്.തുടര്‍ന്ന് ഇയാളെടക്കം 21 പേരെ കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം ആരംഭിച്ചു.കേസില്‍ ഒളിവില്‍ കഴിയുന്നവരിലെ പ്രധാനികളായ പെരുമ്പാവൂര്‍ സ്വദേശികളായ ആസിഫ്,ഫാസില്‍ എന്നിവരുടെ കൂട്ടാളിയാണ് സിറാജ്. ഗുജറാത്തിലെ തുറമുഖം വഴി കടത്തിയ സ്വര്‍ണം കേരളത്തില്‍ വിതരണം ചെയ്യാന്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നത് സിറാജായിരുന്നുവെന്നും ഡിആര്‍ ഐ വ്യക്തമാക്കുന്നു.സിറാജിന് കൊച്ചിയിലുള്ള സ്ഥാപനം മറയാക്കിയാണ് സ്വര്‍ണകടത്തിനുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഡിആര്‍ ഐ ചൂണ്ടിക്കാട്ടുന്നു