ബലാല്‍സംഗം, തട്ടിക്കൊണ്ടു പോവല്‍: നിത്യാനന്ദക്കെതിരേ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടിസ്

നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലിസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്.

Update: 2020-01-22 10:46 GMT

ന്യൂഡല്‍ഹി: ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍ കേസുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്‌ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലിസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. നിത്യാനന്ദയെ കണ്ടെത്തുന്നതിനായി ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത ഉടനെ ഗുജറാത്ത് പോലിസ് ഇന്റര്‍ പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

നിത്യാനന്ദ ഉണ്ടെന്നുള്ള അവകാശവാദം കഴിഞ്ഞ മാസം ഇക്വഡോര്‍ നിഷേധിച്ചിരുന്നു. ഇക്വഡോര്‍ എംബസിയും നിത്യാനന്ദ രാജ്യം വിട്ടതായി അറിയിച്ചടിരുന്നു. അതിനിടെ, ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് പ്രത്യേക കൊടിയും, രണ്ട് തരത്തിലുള്ള പാസ്‌പോര്‍ട്ടുമുണ്ട്. എന്നാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്.

ഇതിന് പിന്നാലെയാണ് ഇക്വഡോര്‍ വിട്ടെന്ന വാദവുമായി എംബസി രംഗത്ത് വന്നത്. ഇതിന് പിന്നാലെ നിത്യാന്ദയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യ കൈകൊണ്ടിരുന്നു. ഇതിന് പിന്നാലെ സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല എന്ന വാദവുമായി നത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

രണ്ട് പെണ്‍കുട്ടികളെ അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആശ്രമം പ്രവര്‍ത്തിക്കുന്നതിന് നിര്‍ബന്ധിത പിരിവ്, കുട്ടികളെ തട്ടികൊണ്ടുപോകല്‍, തടവിലാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്‌ക്കെതിരെ ചുമത്തിയത്.




Tags:    

Similar News