ഇറാന്‍ പിടികൂടിയ കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ മോചിപ്പിച്ചു
ജൂലൈ ആദ്യത്തില്‍ ഇറാന്‍ പിടികൂടിയ എംടി റിയാ എന്ന കപ്പിലെ 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ മോചിപ്പിച്ചു. എന്നാല്‍, എംടി റിയായില്‍ ബാക്കിയുള്ള മൂന്നു പേരും കഴിഞ്ഞയാഴ്ച്ച പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറായ സ്റ്റെന ഇംപെറോയിലെ 18 പേരും ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്റെ പിടിയിലുണ്ട്.
തെഹ്‌റാന്‍: ജൂലൈ ആദ്യത്തില്‍ ഇറാന്‍ പിടികൂടിയ എംടി റിയാ എന്ന കപ്പിലെ 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ മോചിപ്പിച്ചു. എന്നാല്‍, എംടി റിയായില്‍ ബാക്കിയുള്ള മൂന്നു പേരും കഴിഞ്ഞയാഴ്ച്ച പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറായ സ്റ്റെന ഇംപെറോയിലെ 18 പേരും ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്റെ പിടിയിലുണ്ട്. ഇംപെറോയിലുള്ള 18 ഇന്ത്യക്കാരെ ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യാഴാഴ്ച്ച കണ്ടിരുന്നു.
ജിബ്രാള്‍ട്ടര്‍ പോലിസ് പിടികൂടിയ ഗ്രേസ് 1 കപ്പിലെ 24 ഇന്ത്യക്കാരുടെ മോചനത്തിനുള്ള ശ്രമവും തുടരുകയാണ്. ഗ്രേസ് 1ലെ ഇന്ത്യക്കാരുമായും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലംയ അറിയിച്ചു.