ജമ്മു: ജമ്മു കശ്മീരിലെ അഖ്‌നൂര്‍ നഗരത്തിലെ തണ്ട മേഖലയ്ക്ക് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ നിന്നുള്ള യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ജമ്മുപൂഞ്ച് ഹൈവേയില്‍ കാളി ധര്‍ മന്ദിറിന് സമീപത്തെ തോട്ടിലേക്കാണ് ബസ് വീണത്. പരിക്കേറ്റവരെ അഖ്‌നൂരിലെ പ്രാദേശിക ആശുപത്രിയിലും ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.