ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മുകശ്മീരിനു ഇന്ത്യയുമായുള്ള ബന്ധം തീരുമെന്നു മെഹബൂബ മുഫ്തി

ഇന്ത്യയും ജമ്മുകശ്മീരും തമ്മിലുള്ള പാലമാണ്ആര്‍ട്ടിക്കിള്‍ 370. ഈ വകുപ്പ് റദ്ദാക്കാനാണു തീരുമാനമെങ്കില്‍ കേന്ദ്രവുമായി സംസ്ഥാനത്തിനുള്ള ബന്ധം അതോടെ തീരും- മെഹ്ബൂബ മുഫ്തി വ്യക്തമാക്കി

Update: 2019-03-30 18:03 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന വാദങ്ങള്‍ക്കെതിരേ താക്കീതുമായി മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മുകശ്മീരിനു ഇന്ത്യയുമായുള്ള ബന്ധം തീരുമെന്നു മുന്‍മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370നെതിരേ രണ്ടു ദിവസം മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഹ്ബൂബയുടെ പ്രസ്താവന. ഇന്ത്യയും ജമ്മുകശ്മീരും തമ്മിലുള്ള പാലമാണ്ആര്‍ട്ടിക്കിള്‍ 370. ഇത് ജയ്റ്റിലി മനസ്സിലാക്കണം. ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള വകുപ്പാണിത്. ഈ വകുപ്പ് റദ്ദാക്കാനാണു തീരുമാനമെങ്കില്‍ കേന്ദ്രവുമായി സംസ്ഥാനത്തിനുള്ള ബന്ധം അതോടെ തീരും. യാതൊരു നിബന്ധനകളുമില്ലാതെ ഇന്ത്യയുടെ ഭാഗമായി തുടരണോ എന്ന കാര്യം ഞങ്ങള്‍ക്കു പരിശോധിക്കേണ്ടി വരുമെന്നും മുന്‍ മുഖ്യമന്ത്രി താക്കീതു നല്‍കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരേ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള നേരത്തെ രംഗത്തെത്തിയിരുന്നു. 

Tags:    

Similar News