ജപ്പാന്‍ രാജകുമാരി യുറികോ അന്തരിച്ചു; 101 വയസായിരുന്നു

ന്യുമോണിയയാണ് മരണകാരണമെന്ന് രാജകുടുംബം അറിയിച്ചു.

Update: 2024-11-16 07:03 GMT

ടോക്കിയോ: ജപ്പാന്‍ രാജകുമാരി യുരികോ അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തെ ജപ്പാന്‍ ചക്രവര്‍ത്തിയായിരുന്ന ഹിരോചിതോയുടെ സഹോദരന്റെ ഭാര്യയും രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ യുരികോക്ക് 101 വയസുണ്ടായിരുന്നു. ന്യുമോണിയയാണ് മരണകാരണമെന്ന് രാജകുടുംബം അറിയിച്ചു.


ഒരു കുലീന കുടുംബത്തില്‍ ജനിച്ച യുരികോ 18ാം വയസില്‍ മികാസ രാജകുമാരനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. അഞ്ച് കുട്ടികളുടെ അമ്മയായ യുരികോ ഭര്‍ത്താവിനെ ചരിത്രപഠനത്തില്‍ സഹായിച്ചു. 1947ലെ ഇംപീരിയല്‍ ഹൗസ് ലോ പ്രകാരം രാജകുടുംബങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം. കിരീടാവകാശിയായി പുരുഷന്‍മാര്‍ മാത്രമേ വരൂ എന്നതാണ് ഒരു വ്യവസ്ഥ. രാജകുടുംബത്തിന് പുറത്ത് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ പുറത്താവുകയും ചെയ്യും.

Tags:    

Similar News