ആയിരം കോടി വിലമതിക്കുന്ന ജയലളിതയുടെ സ്വത്തുക്കള്‍ സഹോദരന്റെ മക്കള്‍ക്ക്: മദ്രാസ് ഹൈകോടതി
കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതൊയാക്കുന്നത് പരിഗണിയ്ക്കണം എന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികള്‍ സഹോദരന്റെ മക്കളായ ദീപയും ദിപക്കുമെന്ന് മദ്രാസ് ഹൈകോടതി. സ്വത്തുതര്‍ക്ക കേസില്‍ മദ്രാസ് ഹൈക്കോടതി നിയമപരമായ പിന്തുടര്‍ച്ച അവകാശികളെ പ്രഖ്യാപിയ്ക്കുകയായിരുന്നു. ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ ദേവനിലയം സ്മാരകമാക്കുന്നത് പുനപരിശോധിയ്ക്കണം എന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജയലളിതയുടെ അനന്തരവള്‍ ജെ ദീപയെയും അനന്തരവന്‍ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി പ്രഖ്യാപിച്ചത്. അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ വേദ നിലയത്തെ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.
കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതൊയാക്കുന്നത് പരിഗണിയ്ക്കണം എന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ കെട്ടിടങ്ങള്‍ വലിയ വില കൊടുത്ത് ഏറ്റെടുക്കുന്നതിന് പകരം പൊതുജനക്ഷേമത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കനം എന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്. സ്മാരകം നിര്‍മിയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിന് ഇത് തിരിച്ചടിയാണ്. അതേസമയം ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിയ്ക്കാന്‍ ദീപക്കിനും ദീപയ്ക്കും കോടതി അനുവാദം നല്‍കി.