ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച: ഏഴാംപ്രതി ചാലക്കുടിയില്‍ പിടിയിലായി
സമാനമായ രീതിയില്‍ ഒളിവില്‍പ്പോയ ആലപ്പുഴ സ്വദേശി മനോജിനെ കഴിഞ്ഞയാഴ്ച പോലിസ് പിടികൂടിയിരുന്നു.
ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്നു കവര്‍ച്ച നടത്തിയ കേസില്‍ ഏഴാം പ്രതിയെ പിടികൂടി. ആളൂര്‍ സ്വദേശി ഉദയാകുമാറിനെയാണ് ചാലക്കുടി പോലിസ് പിടികൂടിയത്. കൊരട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രതിയെ തമിഴ് നാട് പോലിസിന് കൈമാറി.
2017 ഏപ്രിലിലാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍കാല വസതിയായ കോടനാട് എസ്‌റ്റേറ്റില്‍ കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാവല്‍ക്കാരനെ കൊലപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ വയനാട്, തൃശൂര്‍ സ്വദേശികളാണ് കവര്‍ച്ചാ സംഘമെന്നു കണ്ടെത്തുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയും ചെയ്തിരുന്നു.
ഈ കേസില്‍ വിസ്താരം തുടങ്ങി തീര്‍പ്പുകല്‍പ്പിക്കാനിരിക്കേയാണ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഒളിവില്‍ പോയത്. കൊരട്ടിയിലെ കോനൂരില്‍ ഒരു കാറ്റംറിംഗ് സ്ഥാപനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഉദയകുമാര്‍. പ്രതിയെ പിടികൂടാന്‍ തമിഴ്‌നാടില്‍ നിന്നുള്ള പ്രത്യേക ,സംഘം ചാലക്കുടിയില്‍ ക്യാംപ് ചെയ്തിരുന്നു. സമാനമായ രീതിയില്‍ ഒളിവില്‍പ്പോയ ആലപ്പുഴ സ്വദേശി മനോജിനെ കഴിഞ്ഞയാഴ്ച പോലിസ് പിടികൂടിയിരുന്നു.