കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം: തുടരന്വേഷണം ആവാമെന്ന് മദ്രാസ് ഹൈക്കോടതി

Update: 2021-08-27 08:30 GMT

ചെന്നൈ: കൊടനാട് എസ്‌റ്റേറ്റ് കൊലപാതകക്കേസില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. കൊടനാട് എസ്‌റ്റേറ്റ് കൊലപാതകക്കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും ജയലളിതയുടെ തോഴി ശശികലയെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കു ബന്ധമുണ്ടെന്ന രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്ന് ആരോപിച്ചു തൃശൂര്‍ സ്വദേശികളായ കൂട്ടുപ്രതികളാണ് ഹര്‍ജി നല്‍കിയത്.

ജയലളിതയുടെ അവധിക്കാല വസതിയായ കൊടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചയുടെയും കൊലപാതകത്തിന്റെയും വിചാരണ ഊട്ടിയിലെ കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്. തൃശൂര്‍ സ്വദേശികളായ ദീപു, സന്തോഷ് സ്വാമി എം.എസ്. സതീഷ് എന്നീ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

103 സാക്ഷികളുള്ള കേസില്‍ പകുതി പേരെ പോലും വിസ്തരിച്ചില്ലെന്നാണ് പ്രധാന പരാതി. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചയെന്ന രണ്ടാം പ്രതിയുടെ മൊഴി കോടതി പരിഗണിച്ചില്ല. കവര്‍ച്ചയുടെ ഉദ്ദേശ്യം വ്യക്തമാക്കാനും വിചാരണ കോടതി അനുവദിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമി ,ജയലളിതയുടെ തോഴി ശശികല എന്നിവര്‍ കേസില്‍ എതിര്‍ കക്ഷികളാണ്. അതേസമയം കേസ് അണ്ണാഡിഎംകെയെ കടുത്ത പ്രതിരോധത്തിലാക്കി. വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പോലും അനുവദിച്ചില്ല.എന്നാല്‍ മടിയില്‍ കനമില്ലെങ്കില്‍ ആരും പേടിക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

Tags:    

Similar News