ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ ബിജെപിയില്‍; മറുകണ്ടം ചാടിയത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Update: 2024-08-30 12:04 GMT

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായ ആറുമാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചംപായ് സോറന്‍. ഹേമന്ത് സോറന്‍ ജയിലില്‍നിന്ന് നിന്നിറങ്ങിയതിനു പിന്നാലെ ചംപായ് സോറനെ മുഖ്യമന്ത്രി പദവിയില്‍നിന്ന് മാറ്റിയിരുന്നു. ഇതോടെയാണ് രാജിവച്ച് ബിജെപിയിലേക്ക് മറുകണ്ടം ചാടിയത്.

    കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വമെടുത്തത്. കഴിഞ്ഞമാസം ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ചംപായ് സോറന്‍ മന്ത്രിപദവും എംഎല്‍എ സ്ഥാനവും രാജിവച്ച് ഡല്‍ഹിയിലേക്ക് പോയപ്പോള്‍ തന്നെ അഭ്യൂഹമുയര്‍ന്നിരുന്നു. ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചംപായ് സോറന്റെ കൂറുമാറ്റം.

Tags:    

Similar News