ജമ്മുകശ്മീരിന് സംസ്ഥാനപദവി: ഉമര്‍ അബ്ദുല്ലയുടെ പ്രമേയത്തിന് അംഗീകാരം

ഉമര്‍ അബ്ദുല്ല ഉടന്‍ ഡല്‍ഹിയിലെത്തുമെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

Update: 2024-10-19 10:22 GMT
ജമ്മുകശ്മീരിന് സംസ്ഥാനപദവി: ഉമര്‍ അബ്ദുല്ലയുടെ പ്രമേയത്തിന് അംഗീകാരം

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന ഉമര്‍ അബ്ദുല്ല സര്‍ക്കാരിന്റെ പ്രമേയത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മന്ത്രിസഭാ അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിനാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനപദവി പുനസ്ഥാപിക്കുന്നതിന്റെ പ്രാഥമിക ചുവടുവെപ്പാണ് ഇതെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

'' ജമ്മുകശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം. ഇതോടെ ജനങ്ങള്‍ക്കുണ്ടായ മുറിവുകള്‍ ഉണങ്ങളും''- ഉമര്‍ അബ്ദുല്ല പറഞ്ഞു. പ്രമേയവുമായി കേന്ദ്രസര്‍ക്കാരിനെ സമിപിക്കാന്‍ ഉമര്‍ അബ്ദുല്ലയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിനായി ഉമര്‍ അബ്ദുല്ല ഉടന്‍ ഡല്‍ഹിയിലെത്തുമെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

Tags:    

Similar News