ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവം: പോലിസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി
കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന എന്തുകൊണ്ട് വൈകിയെന്ന് കോടതി ആരാഞ്ഞു. . മദ്യം മണക്കുന്നുവെന്ന് ഡോക്ടര്‍ റിപോര്‍ട് ചെയ്തിട്ടും രക്തസാമ്പിള്‍ പരിശോധിക്കാനുള്ള ഉത്തരാവാദിത്തം പോലിസ് കാണിച്ചില്ലന്നും കോടതി വിമര്‍ശിച്ചു.തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പോലിസ് തടഞ്ഞില്ല. ശ്രീറാമിനെതിരായ തെളിവ് അയാള്‍ തന്നെ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു.കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വിശദമായി വീണ്ടും വാദം കേള്‍ക്കും
കൊച്ചി: മദ്യലഹരയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പോലസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണത്തിലെ വീഴ്ചയെ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചിത്. കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന എന്തുകൊണ്ട് വൈകിയെന്ന് കോടതി ആരാണു. മദ്യം മണക്കുന്നുവെന്ന് ഡോക്ടര്‍ റിപോര്‍ട് ചെയ്തിട്ടും രക്തസാമ്പിള്‍ പരിശോധിക്കാനുള്ള ഉത്തരാവാദിത്തംപോലിസ് കാണിച്ചില്ലന്നും കോടതി വിമര്‍ശിച്ചു.തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പോലിസ് തടഞ്ഞില്ല. ശ്രീറാമിനെതിരായ തെളിവ് അയാള്‍ തന്നെ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. കവടിയാര്‍ പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ പോലിസിന് കാമറയില്ലേയെന്നുംകോടതി ആരാഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിന് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടു. കുറ്റകൃത്യത്തിന്റെഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്നും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജയില്‍ ആവശ്യപ്പെട്ടു .ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രിയുമായി ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രം ആണെന്നിരിക്കെ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. ജാമ്യം നല്‍കിയത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും കേസില്‍ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വിശദമായി വീണ്ടും വാദം കേള്‍ക്കും.