മുനമ്പം വഖ്ഫ് ഭൂമി: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നിവേദനം നല്‍കി

Update: 2025-01-30 13:07 GMT
മുനമ്പം വഖ്ഫ് ഭൂമി: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നിവേദനം നല്‍കി

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ച് ഭൂമി വഖ്ഫ് ബോര്‍ഡിന് കൈമാറണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എറണാകുളം ജില്ലാ കമ്മിറ്റി സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിവേദനം നല്‍കി. പ്രസിഡണ്ട് മുഹമ്മദ് അമീന്‍ അല്‍ ഹസനി, സംസ്ഥാന കൗണ്‍സില്‍ അംഗം സുലൈമാന്‍ മൗലവി മാഞ്ഞാലി, ട്രഷറര്‍ സി എ ശിഹാബുദ്ദീന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സമീര്‍ അല്‍ ഹസനി, അന്‍വര്‍ മൗലവി അല്‍ ഖാസി, നവാസ് ആയത്ത്, ഇബ്രാഹിം പോഞ്ഞാശ്ശേരി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Similar News