കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകും

Update: 2025-04-08 02:58 GMT
കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ആരോപണത്തില്‍ കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫീസില്‍ ആണ് രാധാകൃഷ്ണന്‍ ഹാജരാവുക. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്. കരുവന്നൂര്‍ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണന്‍. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

Similar News