കല്ലേറില്‍ കനയ്യ കുമാറിനു പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു

Update: 2020-02-05 15:59 GMT

ബീഹാര്‍: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനും കല്ലേറില്‍ പരിക്ക്. ബീഹാറിലെ സുപോള്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പൊതു സമ്മേളനത്തിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ കനയ്യ കുമാറിന് പരിക്കേറ്റതായാണു വിവരം. കനയ്യ കുമാര്‍ എത്തിയ വാഹനം അടിച്ചുതകര്‍ത്തിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന റാലി തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരി 30നാണ് റാലി തുടങ്ങിയത്.

    അതേസമയം, ആക്രമണത്തില്‍ കനയ്യ കുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സുപോള്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എസ്പിയുടെ ചുമതലയുള്ള സുധീര്‍ കുമാര്‍ പോരിക പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു.





Tags:    

Similar News