കണ്ണൂര്‍: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാമസ്ജിദിനു സമീപം ബൈത്തുല്‍ റുബ്ബയിലെ കൊവ്വത്തലക്കല്‍ അബ്ദുര്‍ റഹ്മാന്‍(55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് യുഎയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ദുബയ് വൈഡ് റേഞ്ച് റസ്‌റ്റോറന്റിലാണ് ജോലി. മകളുടെ വിവാഹത്തിന് കഴിഞ്ഞ മാസം നാട്ടിലുണ്ടായിരുന്നു. മാര്‍ച്ച് 8നാണു തിരിച്ചുപോയത്. ഭാര്യ: മുഴപ്പിലങ്ങാട് മഠം മുണ്ടാമ്പലം ഹൗസില്‍ റാബിയ. മക്കള്‍: റഊഫ്, റംഷാദ്(ഇരുവരും ദുബയ്), റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, സുഹൈല്‍, ഫാത്തിമ, അര്‍ഫാന. സഹോദരങ്ങള്‍: മുസ്തഫ, മൈമൂന, അസ്മ, സുഹറ.