കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി

അഭിഭാഷകനൊപ്പമാണ് കസ്റ്റംസിന്റെ കൊച്ചി പ്രിവന്റീവ് ഓഫിസില്‍ ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരായിരിക്കുന്നത്.തുടര്‍ന്ന് അന്വേഷണ സംഘം അര്‍ജ്ജുന്‍ ആയങ്കേരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി.കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ ഹരജി നല്‍കി

Update: 2021-07-19 06:16 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആകാശ് തില്ലങ്കേരി കസ്റ്റംസിനു മുന്നില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് കസ്റ്റംസിന്റെ കൊച്ചി പ്രിവന്റീവ് ഓഫിസില്‍ ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരായിരിക്കുന്നത്.തുടര്‍ന്ന് അന്വേഷണ സംഘം അര്‍ജ്ജുന്‍ ആയങ്കേരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ചോദ്യം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് കസ്റ്റംസ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്‍കിയിരുന്നു.ഇതു പ്രകാരമാണ് ഹാജരാകല്‍.

കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ അടുത്ത സൃഹൃത്താണ് ആകാശ് തില്ലങ്കേരി.കേസുമായി ബന്ധപ്പെ് നേരത്തെ ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി,അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് കണ്ടെത്തിയ ഡിവൈഎഫ് ഐ മുന്‍ പ്രദേശിക നേതാവ് സജേഷ്, അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ എന്നിവരുള്‍പ്പെടെയുള്ളവരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവിരില്‍ നിന്നെല്ലാം ലഭിച്ച മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയ കസ്റ്റംസ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

ഇതിനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ ഹരജി നല്‍കി.സ്വര്‍ണക്കടത്ത് മാത്രമല്ല. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കലും ഉണ്ടായിരുന്നു. ഇതിനായി കണ്ണൂരില്‍ ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരുപറഞ്ഞാണ് ഇയാള്‍ പല കാര്യങ്ങളും ചെയ്തിരുന്നതെന്നും കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News