കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യയെയും ചോദ്യം ചെയ്യും;നോട്ടീസ് അയച്ച് കസ്റ്റംസ്
കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം.കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കന്നതെന്നാണ് അറിയുന്നത്.
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായു ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യയയെും കസ്റ്റംസ് ചോദ്യം ചെയ്യും.കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം.കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കന്നതെന്നാണ് അറിയുന്നത്.അര്‍ജ്ജുന്‍ ആയങ്കിയെയുമായി കസ്റ്റംസ് ഇയാളുടെ വീട്ടില്‍ അടക്കം കണ്ണൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.തെളിവെടുപ്പിന് ശേഷം ഇന്ന് രാത്രിയോടെ അര്‍ജ്ജുന്‍ ആയങ്കിയെ കൊച്ചിയില്‍ എത്തിക്കും.
കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി മുഹമ്മദ് ഷെഫീഖിന്റെ അടിസ്ഥാനത്തില്‍ അര്‍ജ്ജുനെ കംസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.ഈ മാസം ആറു വരെയാണ് അര്‍ജ്ജുന്‍ ആയങ്കിയെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ച ഡിവൈഎഫ് ഐയുടെ മുന്‍ പ്രദേശിക നേതാവ് സജേഷിനെയും കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഏഴു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം സജേഷിനെ കസ്റ്റംസ് വിട്ടയച്ചിരുന്നു.അര്‍ജ്ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാര്‍ സജേഷിന്റെ പേരിലാണെങ്കിലും ഇതിന്റെ യഥാര്‍ഥ ഉടമ സജേഷ് ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയെയും കൊടി സുനിയെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.അര്‍ജ്ജന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പക്കല്‍ നിന്നും തട്ടിയെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം ഇവര്‍ക്ക് നല്‍കുന്നുണ്ടെന്ന് അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നല്‍കിയെന്ന റിപോര്‍ട്ട് പുറത്തു വന്നിരുന്നു. കൊടി സുനി ജെയിലിലും മുഹമ്മദ് ഷാഫി പരോളിലുമാണ്.കേസില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ടി പി കേസ് പ്രതികളാണെന്ന് അര്‍ജ്ജുന്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.