കര്‍ണാടകയില്‍ ഇന്ന് 8,364 പേര്‍ക്ക് കൊവിഡ്; തമിഴ്നാട്ടില്‍ 5,569 രോഗബാധിതര്‍
ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 8,364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,11,346 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 10,815 പേര്‍ രോഗമുക്തരായി. 114 പേരാണ് ഇന്ന് മരിച്ചത്. 98,564പേര്‍ ചികിത്സയിലാണ്. 4,04,841പേര്‍ രോഗമുക്തരായി. 7,922പേര്‍ മരിച്ചു.
തമിഴ്നാട്ടില്‍ ഇന്ന് 5,569പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,556പേര്‍ രോഗമുക്തരായി. 66പേര്‍ മരിച്ചു. 5,36,477പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 46,453പേര്‍ ചികിത്സയിലാണ്. 4,81,273പേര്‍ രോഗമുക്തരായി, 8,751പേരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8,218 പേര്‍ക്ക് ആണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,17,776 ആയി. 5,30,711പേരാണ് രോഗമുക്തരായത് . 5,302പേര്‍ മരിച്ചു. മധ്യപ്രദേശില്‍ ഇന്ന് 2,607പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,206പേര്‍ രോഗമുക്തരായി. 42പേര്‍ മരിച്ചു. 1,03,065പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,158പേര്‍ രോഗമുക്തരായപ്പോള്‍ 1,943പേര്‍ മരിച്ചു.