മുസ് ലിം ജീവനക്കാരെ അധിക്ഷേപിച്ച തേജസ്വി സൂര്യയെ പിന്തുണച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ

സംഭവം വിവാദമായതിനെ തുടര്‍ന്ന് തേജസ്വി സൂര്യ മാപ്പ് പറഞ്ഞെങ്കിലും ജീവനക്കാര്‍ ഇത് തള്ളിയിരുന്നു.

Update: 2021-05-08 04:11 GMT

ബെംഗളൂരു: ബിബിഎംപി കൊവിഡ് വാര്‍ റൂമിലെ മുസ് ലിം ജീവനക്കാരെ അധിക്ഷേപിച്ച യുവമോര്‍ച്ച ദേശീയ പ്രസിഡന്റും എംപിയുമായ തേജസ്വി സൂര്യയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കൊവിഡ് പ്രതിസന്ധിയെ വര്‍ഗീയവല്‍ക്കരിച്ച തേജസ് സൂര്യയെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ ബി ഇസഡ് സമീര്‍ അഹമ്മദ് ഖാനെതിരേയും യെദ്യൂരപ്പ രംഗത്തെത്തി.

    തേജസ്വി സൂര്യ അഴിമതി തുറന്നുകാട്ടുകയും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തെന്നും തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഇതിനു ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നതായും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ബിബിഎംപി കൊവിഡ് വാര്‍ റൂമിലെ കിടക്കള്‍ പണംവാങ്ങി അനധികൃതമായി ബുക്ക് ചെയ്‌തെന്ന സംഭവത്തിലാണ് മുസ് ലിം ജീവനക്കാരുടെ മാത്രം പേരെടുത്തു പറഞ്ഞ് തേജസ് സൂര്യ അധിക്ഷേപിക്കുകയും 17 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തത്.

    എന്നാല്‍, സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനു കീഴിലെ അഴിമതി തുറന്നുകാട്ടിയ എംപിയുടെ നടപടിയിലെ വൈരുദ്ധ്യത്തെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. ബിബിഎംപിയിലെ 17 മുസ് ലിം ജീവനക്കാരെ പുറത്താക്കുകയും അകാരണമായി മണിക്കൂറുകളോളം പോലിസ് ചോദ്യം ചെയ്തതിനെ കുറിച്ചും മുഖ്യമന്ത്രി മൗനംപാലിച്ചു.

    ഒരു അഴിമതി തുറന്നുകാട്ടിയതിനാണ് ചാമരാജ്പേട്ട് എംഎല്‍എ ബി ഇസഡ് സമീര്‍ അഹമ്മദ് സമീര്‍ ഖാന്‍ തേജസ്വി സൂര്യയ്‌ക്കെതിരേ രംഗത്തെത്തിയതെന്നും സര്‍ക്കാരിനുവേണ്ടി തേജസ്വിക്കെതിരേ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും താന്‍ ചെയ്ത ''നല്ല പ്രവൃത്തി''യില്‍ തേജസ്വി സൂര്യ. െഅഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. തേജസ്വി സൂര്യ, ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്‌മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവരോടൊപ്പം ബിബിഎംപി കൊവിഡ് വാര്‍ റൂമിലെത്തുകയും ബിബിഎംപി (ബംഗളൂരു സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍) ഒരു ഹജ്ജ് ഭവനോ മുസ് ലിംകളെ റിക്രൂട്ട് ചെയ്യുന്ന മദ്‌റസയോ ആണോ എന്നായിരുന്നു ചോദ്യം. തുടര്‍ന്ന് 200ലേറെ പേര്‍ ജോലി ചെയ്യുന്ന വാര്‍ റൂമിലെ 17 മുസ് ലിംകളുടെ പട്ടികമാത്രം വായിക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തേജസ്വി സൂര്യ മാപ്പ് പറഞ്ഞെങ്കിലും ജീവനക്കാര്‍ ഇത് തള്ളിയിരുന്നു.

Karnataka CM Yediyurappa Supports Tejasvi Surya, Who Targeted Muslim BBMP Employees

Tags:    

Similar News