നിബന്ധനകളില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

Update: 2023-06-24 15:33 GMT
ബെംഗളൂരു: പുതുതായി അധികാരത്തിലെത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചതോടെ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി കേരളത്തിലേക്ക് വരുന്നു. തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്നു കേരളത്തിലെത്തുന്ന മഅദ്‌നി 12 ദിവസം കേരളത്തില്‍ തുടരും. പിതാവിനെ കാണാന്‍ നാട്ടിലെത്താന്‍ മഅദ്‌നിക്ക് സുപ്രിംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും സുരക്ഷാ ജീവനക്കാരുടെ ചെലവ് ഉള്‍പ്പെടെ ഒരു കോടിയോളം രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. ഇത്രയും ഭാരിച്ച തുക നല്‍കി അത്തരമൊരു കീഴ് വഴക്കം സൃഷ്ടിക്കുന്നില്ലെന്നു പറഞ്ഞ് കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅ്ദനി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് വരിത്തിയതിനാലാണ് തിങ്കളാഴ്ച നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപോര്‍ട്ട്. 12 പോലിസുകാര്‍ മാത്രമായിരിക്കും മഅദ്‌നിയെ അനുഗമിക്കുകയെന്നാണ് വിവരം. നേരത്തേ, ബിജെപി സര്‍ക്കാരിന്റെ കാലത്ത് 20 പോലിസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം അകമ്പടി പോവുന്നതിന് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കര്‍ണാടക പോലിസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താല്‍ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം സുപ്രിംകോടതി കൂടി ശരിവച്ചതാണ് തിരിച്ചടിയായത്.
Tags:    

Similar News