കര്‍ണാടകയില്‍ മുസ് ലിം യുവാവിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
മംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ് ലിം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ നരഗുണ്ട ടൗണിലാണ് സംഭവം. 19 കാരനായ സമീര്‍ ഷാപൂര്‍, സുഹൃത്ത് ഷംസീര്‍ എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സമീര്‍ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഷംസീര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘപരിവാര്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
Immediately after an anti-Muslim event & hate speeches, a Muslim youth was killed and another seriously injured in an RSS attack in Karnataka's Naragund. A clear indication that all those calls for genocide are not mere speeches; there are people ready to practically implement it https://t.co/lEQqQb4ibq
— O M A Salam (Chairman, PFI) (@oma_salam) January 18, 2022
പരിപാടിയില്‍ മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷമാണ് മുസ് ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം അരങ്ങേറിയത്.
This is said to be the video footage of the Incident.
— Undefeated_Faith (@Shaad_Bajpe) January 18, 2022
What were police doing???
3/3 pic.twitter.com/BwGWWl2f4K
തിങ്കളാഴ്ച്ച വൈകീട്ട് 7.30നാണ് മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘം മുസ് ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പിന്തുടര്‍ന്നെത്തിയ സംഘം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അക്രമികള്‍ കത്തികൊണ്ട് സമീറിന്റെ നെഞ്ചില്‍ കുത്തുകയും മാരകായുധം ഉപയോഗിച്ച് ഷംസീറിന്റെ മുതുകില്‍ വെട്ടുകയും ചെയ്തിട്ടുണ്ട്.
റസ്‌റ്റോറന്റ് നടത്തുന്ന സമീര്‍ ഇന്നലെ രാത്രി ഹോട്ടലിലെത്തി ഫോട്ടോ സ്റ്റുഡിയോ കടയുടമയായ സുഹൃത്ത് ഷംസീറുമായി ബൈക്കില്‍ പോകുന്നതിനിടേയാണ് ആക്രമണം. സംഗര്‍വാരയ്ക്ക് സമീപം നരഗുണ്ട സ്‌റ്റേറ്റ് ബാങ്കിന് സമീപം തമ്പടിച്ച 15 ഓളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ അക്രമി സംഘത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ യുവാക്കളെ തിങ്കളാഴ്ച രാത്രി ഹൂബ്ലിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമീറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.