ദേശീയ ചിഹ്നത്തിന് മുകളില്‍ കെട്ടിയ കാവിക്കൊടി പോലിസ് നീക്കി; കേസെടുത്തില്ല

Update: 2022-09-09 12:35 GMT

ശിമോഗ: കര്‍ണാടകയിലെ ശിമോഗ സിറ്റി സര്‍ക്കിളില്‍ ദേശീയ ചിഹ്നത്തിന് മുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വര്‍. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ദേശീയ ചിഹ്നത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയത്. സംഭവം വിവാദമായിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പോലിസ് കാവിക്കൊടി അഴിച്ചുമാറ്റി. എന്നാല്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയുടെ ഭാഗമായാണ് ഹിന്ദുത്വര്‍ നഗരത്തില്‍ വ്യാപകമായി കാവിക്കൊടിയും ഫഌക്‌സുകളും സ്ഥാപിച്ചത്. കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ പേരിലുള്ള ബോര്‍ഡുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു.

Tags:    

Similar News