കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അറിഞ്ഞിട്ടും സിപിഎം മറച്ചുവെച്ചു; സിബിഐ അന്വേഷിക്കണമെന്ന് വി ഡി സതീശന്‍
കുണ്ടറ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ട മന്ത്രിയെ ന്യായീകരിക്കുന്നതിലൂടെ സര്‍ക്കാറിന്റെ കപട സ്ത്രീപക്ഷ വാദമാണ് പുറത്തുവന്നത്.
കോട്ടക്കല്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് സിപിഎം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കരുവന്നൂരില്‍ വലിയ കൊള്ളയാണ് നടന്നത്. സിപിഎം നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. കേസ് സിബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുണ്ടറ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ട മന്ത്രിയെ ന്യായീകരിക്കുന്നതിലൂടെ സര്‍ക്കാറിന്റെ കപട സ്ത്രീപക്ഷ വാദമാണ് പുറത്തുവന്നത്. ശശീന്ദ്രന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ചീറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കലില്‍ അന്തരിച്ച പി കെ വാര്യരുടെ വസതി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വി ഡി സതീശന്‍.